മലപ്പുറത്ത് ആഢംഭര കാറില്‍ കള്ളപ്പണം കടത്താന്‍ രഹസ്യ അറ. സീറ്റിന് താഴേയുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച 1.56കോടി രൂപയുമായി കൊടുവള്ളി സ്വദേശികള്‍ പിടിയില്‍
മലപ്പുറം: മതിയായ രേഖകളില്ലാതെ ആഢംഭര കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്(37), വാഴപൊയില്‍ ഷബീര്‍ അലി(38) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി എസ്..സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി: സാജു.കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നു രാവിലെ 09.00 മണിയോടെ നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശം നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. സീറ്റിന് താഴേയാണ് വലിയ രഹസ്യ അറയുണ്ടാക്കി പണം ഒളിപ്പിച്ചിരുന്നത്.
ജില്ല വഴി വ്യാപകമായി കുഴല്‍പണം കടത്തുന്നുണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ശക്തമാക്കും. കസ്റ്റഡിയില്‍ എടുത്ത പണവും കാറും കോടതിയില്‍ ഹാജരാക്കും. ഇതു സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും, ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, വാളാഞ്ചേരി , മലപ്പുറം സ്റ്റേഷനുകളിലും കുഴല്‍പണം പിടിച്ചെടുത്തിരുന്നു. എ.എസ്.ഐക അന്‍വര്‍ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കര്‍ , വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




