നിരവധി കേസുകളില്‍ പ്രതി; യുവാവിനെ മലപ്പുറം ജില്ലയില്‍നിന്ന് നാടുകടത്തി
മലപ്പുറം: കൊലപാതക ശ്രമം, കവര്‍ച്ച, അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍. നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി.
മലപ്പുറം പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമ പ്രകാരം പാലപ്പെട്ടി സ്വദേശി അബുസാലിഹിനെ (37)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരമാണ് തൃശൂര്‍ മേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.അക്ബര്‍ ഐ.പി.എസ് ഉത്തരവിറക്കിയത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലും കൊലപാതക ശ്രമം , കവര്‍ച്ച , അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ , എന്നീ വിഭാഗങ്ങളിലായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാലപ്പെട്ടി ആലുങ്ങള്‍ വീട്ടില്‍ അബുസാലിഹിനെതിരെ കാപ്പ ചുമത്തിയത്. ഒരു വര്‍ഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല. ജില്ലക്കകത്തു കടക്കണമെങ്കില്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിക്കണം
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]