കഞ്ചാവ് പൊതികളാക്കി കാറില്‍ കറങ്ങി വില്‍പ്പന മലപ്പുറത്ത് 2പേര് അറസ്റ്റില്‍
മലപ്പുറം: കഞ്ചാവ് പൊതികളാക്കി മാരുതി ആള്‍ട്ടോ കാറില്‍ കറങ്ങി വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. നിരവധി തവണ കഞ്ചാവ് കേസുകളില്‍ പിടിയിലായിട്ടും പണിനിര്‍ത്താത്ത പ്രതികളുടെ ലക്ഷ്യം പണം മാത്രം. യുവാക്കള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടുപേര്‍
മമ്പാട് എംഇഎസ് കോളജ് സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് (ചെമ്പന്‍ നാണി-60) എന്നയാളെ കഞ്ചാവ് 500 രൂപയുടെ ചെറിയ പാക്കറ്റുകളാക്കി മാരുതി ആള്‍ട്ടോ കാറില്‍ കറങ്ങി വില്‍പ്പന നടത്തി വരയാണ് പിടികൂടിയത്. എടവണ്ണ സ്റ്റേഡിയത്തിനു സമീപം വച്ചു പിടിയിലാകുമ്പോള്‍ 12 പൊതി കഞ്ചാവ് കൈവശമുണ്ടായിരുന്നു. എടവണ്ണ എസ്ഐ രമേശ് ബാബുവും സംഘവുമാണ് പിടികൂടിയത്.
മമ്പാട് പുള്ളിപ്പാടം സ്വദേശി വാഴയില്‍ ഷൗക്കത്തി(അച്ചായന്-45)നെ കഞ്ചാവ് വില്‍പ്പനക്കിടെ മമ്പാട് ഓടായിക്കല്‍ സ്കൂളിനു സമീപത്തു വച്ചാണ് പത്തു പാക്കറ്റ് കഞ്ചാവുമായി നിലമ്പൂര്‍ എസ്ഐ എം. അസൈനാരും സംഘവും അറസ്റ്റ് ചെയതത്. എടവണ്ണയില്‍ പിടിയിലായ പള്ളിക്കണ്ടി മുഹമ്മദ് വണ്ടൂര്‍, നിലമ്പൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മുമ്പും നിരവധി തവണ കഞ്ചാവ് കേസുകളില്‍ പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ ജാമ്യത്തിലാണ്. ഒരു വര്‍ഷം മുമ്പ് നിലമ്പൂര്‍ പോലീസ് പിടിയിലായി ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വില്‍പ്പന തുടര്‍ന്നു വരികയാണ്. നിലമ്പൂരില്‍ പിടിയിലായ പുള്ളിപ്പാടം സ്വദേശി ഷൗക്കത്ത് മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍ പോലീസ്, എക്സൈസ് വകുപ്പുകളിലായി പത്തോളം തവണ പിടിയിലായി പിഴയടച്ച പ്രതിയാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നു നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാം അറിയിച്ചു.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിലെ എസ്ഐ എം. അസൈനാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]