മലപ്പുറത്ത് പള്ളിയില്‍ നമസ്കരിക്കാനെത്തിയ അഞ്ചാംക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍

മലപ്പുറം: പള്ളിയില്‍ നമസ്കരിക്കാനെത്തിയ അഞ്ചാംക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ള എന്ന മരുത ചെറിയോനെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്വിദ്യാര്‍ഥിയായിരുന്ന കുട്ടിയെ പള്ളിയില്‍വെച്ചാണ് പ്രതി പീഡിപ്പിച്ചത്. തുടര്‍ന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്നു തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഢന വിവരം പുറത്തു പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. എസ്ഐ നവീന്‍ഷാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദാലി എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]