ദാരിദ്രം മുതലെടുത്ത് ജോലിവാഗ്ദാനം നല്‍കി 17കാരിയെ ഒരുവര്‍ഷത്തോളം 15 പേര്‍ചേര്‍ന്ന് പീഡിപ്പിച്ചു

ദാരിദ്രം മുതലെടുത്ത് ജോലിവാഗ്ദാനം നല്‍കി 17കാരിയെ ഒരുവര്‍ഷത്തോളം 15 പേര്‍ചേര്‍ന്ന് പീഡിപ്പിച്ചു

മലപ്പുറം: ദാരിദ്ര്യം മുതലെടുത്ത് ജോലിവാഗ്ദാനം നല്‍കി 17 കാരിയെ ഒരു വര്‍ഷത്തോളം 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു, ഒടുവില്‍ ഗര്‍ഭിണിയുമായി. . ഇടുക്കി തൊടുപുഴയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവത്തില്‍
അറസ്റ്റിലായ ആറുപേരില്‍ മലപ്പുറം സ്വദേശിയും. മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളില്‍ വച്ച് പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികള്‍ക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്.

പതിനേഴ്കാരിയെ ഒരു വര്‍ഷത്തോളം പല സ്ഥലങ്ങളിലായി പതിനഞ്ചോളം പേര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് നിരന്തര പീഡനം നടന്നത്. സംഭവത്തില്‍ ആറ് പേരാണ് അറസ്റ്റിലായത്. പതിനഞ്ചോളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണഅ പോലീസ് നല്‍കുന്ന വിവരം.

ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് വീട്ടില്‍ ബേബി എന്ന് വിളിക്കുന്ന രഘു (51), വര്‍ക്ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടില്‍ തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വില്‍പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടില്‍ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ വീട്ടില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂര്‍ വീട്ടില്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

?മറ്റുള്ളവര്‍ക്കായി തിരച്ചില്‍

നാല് പേരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പോലീസിന് കിട്ടിയുണ്ട്. പല സ്ഥലങ്ങളില്‍ വച്ച് പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികള്‍ക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാള്‍ പണവും കൈപ്പറ്റി.

പെണ്‍കുട്ടിയുടെ പിതാവ് ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചു പോയിരുന്നു. പെണ്‍കുട്ടിയും രോഗിയായ മാതാവും മാത്രമാണ് വീട്ടില്‍. ഇവരുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് കുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത ബേബി ചൂഷണത്തിന് ഒത്താശ ചെയ്യുകയായിരുന്നു. ഇവരുടെ നിര്‍ധനാവസ്ഥ അറിയാവുന്ന ബേബി ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ചൂഷണം ചെയ്തു.

പ്രതികളില്‍ നിന്ന് വന്‍ തുക വാങ്ങിയതിന് ശേഷമാണ് പെണ്‍കുട്ടിയെ കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. അപ്പോഴാണ് കുട്ടി അഞ്ച് മാസം ഗര്‍ഭണിയാമെന്ന് അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇടനിലക്കാരനായ ബേബിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അറ് പേര്‍ക്ക് പുറമെ മറ്റുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികള്‍ക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്.

 

Sharing is caring!