പിതാവിനെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമം : സഹോദരങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി : പിതാവിനെയും മകനെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടികൊണ്ടടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി എടയൂര്‍ ചേനാടന്‍കുളമ്പ് നെല്ലീരിത്തൊടി മുഹമ്മദ് ഷഫീഖ് (32), സഹോദരന് അബൂബക്കര്‍ (43) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് ചേനാടന്‍കുളമ്പ് അങ്ങാടിയിലാണ് സംഭവം. കരേക്കാട് നെല്ലീരിത്തൊടി കുഞ്ഞയമുവിന്റെ മകന് സൈനുദ്ദീന്‍ (55), മകന് മന്‍സൂര്‍ (32) എന്നിവരെയാണ് അഞ്ചംഗ സംഘം അക്രമിച്ചത്. കേസിലെ ഒന്നാം പ്രതി ഫസലിനും രണ്ടാം പ്രതി ബദറുവിനും സൈനുദ്ദീനോടുള്ള മുന്‍വിരോധമാണ് അക്രമത്തിന് കാരണം. വളാഞ്ചേരി പൊലീസാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]