യുവാക്കളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി ലക്ഷങ്ങള്‍ കൈക്കലാക്കി ആത്മഹത്യയില്‍വരെ എത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ മലപ്പുറത്ത് പരാതി

യുവാക്കളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി ലക്ഷങ്ങള്‍ കൈക്കലാക്കി ആത്മഹത്യയില്‍വരെ എത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ മലപ്പുറത്ത് പരാതി

മലപ്പുറം: യുവാക്കളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി ലക്ഷങ്ങള്‍ കൈക്കലാക്കി ആത്മഹത്യയില്‍വരെ എത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍. കണ്ണൂരുകാരന്‍ അനുഗ്രഹ് ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന പരാതിയുമായി മലപ്പുറം പരപ്പനങ്ങാടിയില്‍ യുവാവ് രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ വലവിരിക്കുന്ന ലോണ്‍ ആപ്പുകളിലൂടെയാണ് യുവാക്കള്‍ക്ക് വന്‍തോതില്‍ പണം നഷ്ടമാകുന്നത്. എന്നാല്‍ മാനഹാനി ഭയന്ന് ലോണെടുത്തതിന്റെ ഇരട്ടിയും യു പി ഐ ട്രാന്‍സാക്ഷന്‍ വഴി തിരിച്ചടച്ചിട്ടും ഇവരുടെ നഗ്നചിത്രങ്ങള്‍ കൂടി പ്രചരിപ്പിക്കുന്നതോടെയാണ് ശരിക്കും ലോണെടുത്തവര്‍ ആപ്പിലാകുന്നത്.
ഇന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ അരിയല്ലൂര്‍ സ്വദേശിയായ യുവാവ് പരാതിയുമായെത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്താകുന്നത്.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ‘മാജിക് മണി ‘ ആപ്പില്‍ യുവാവ് 3501 രൂപ വായ്പയെടുക്കുന്നത്. ഒരു ദിവസം 0.5% ശതമാനമായിരുന്നു ഉദാരമായ വായ്പാ വ്യവസ്ഥ
വായ്പയെടുത്തതിന്റെ നാലാം ദിവസം തന്നെ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വോയ്സ് കാള്‍ വന്നു. ഹിന്ദി കലര്‍ന്ന ഉത്തരേന്ത്യന്‍ ഭാഷ സംസാരിക്കുന്ന ഫോണ്‍ കാളില്‍ സ്ത്രീയും പുരുഷനും സംസാരിച്ചതായി യുവാവ് പറയുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം 729208698 നമ്പരില്‍ വായ്പയെടുത്ത പണം മുഴുവന്‍ ഗൂഗിള്‍ പേയില്‍ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും 9572874288,9956580930 തുടങ്ങിയ നമ്പരുകളില്‍ നിന്നും പണം കിട്ടിയിട്ടില്ല ഉടനെ അയക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം കാളുകള്‍ വന്നതോടെ യുവാവ് വീണ്ടും ഒരു തവണ കൂടി 3501 രൂപ അയച്ചുകൊടുക്കുകയുമായിരുന്നു. ഒന്നിലധികം നമ്പരില്‍ നിന്നും വീണ്ടും പണമാവശ്യപ്പെട്ട് വീണ്ടും വോയ്സായും വാട്സ് ആപ്പ് മെസേജായും വന്നതോടെയാണ് യുവാവ് ശരിക്കും ട്രാപ്പിലായത്
ഏപ്രില്‍ 9 ശനിയാഴ്ച്ച യുവാവിന്റെ വാട്സ് ആപ് ഡി പി ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ വാട്സ്ആപ് കോണ്ടാക്ടു കളിലേക്ക് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തോടെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് ഇന്നലെ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
യുവാക്കളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി ലക്ഷങ്ങള്‍ കൈക്കലാക്കി അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യ വരെ എത്തി ക്കുകയാണ് ഒണ്‍ലൈന്‍ വായ്പാ ആപ്പുകള്‍.
ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് കഴിഞ്ഞ ദിവസം പൂനെയില്‍ താമസസ്ഥലത്ത് കണ്ണൂര്‍ തലശേരി സ്വദേശി അനുഗ്രഹ് (22) നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു

 

Sharing is caring!