മലപ്പുറത്ത് കുഞ്ഞിനെ അക്രമിച്ചകുട്ടിയാന പാവമാണെന്ന് ഉടമ കാരണം ഇങ്ങിനെ…

മലപ്പുറത്ത് കുഞ്ഞിനെ അക്രമിച്ചകുട്ടിയാന പാവമാണെന്ന് ഉടമ കാരണം ഇങ്ങിനെ…

മലപ്പുറം: തീറ്റ നല്‍കാനായി പിതാവിനൊപ്പം എത്തിയ കുട്ടിയെ ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തേങ്ങയുമായെത്തിയ കുട്ടിയെയാണ് തളച്ചിരുന്ന പിടിയാന തുമ്പിക്കൈയില്‍ പിടികൂടി നിലത്തടിക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് തന്നെ പിതാവ് കുട്ടിയെ വലിച്ചെടുത്തതോടെ ജീവന്‍ രക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണെങ്കിലും സംഭവം നടന്നത് കഴിഞ്ഞ വര്‍ഷമാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മലപ്പുറത്തെ കീഴുപറമ്പ് പഴംപറമ്പിലാണ് ഈ സംഭവം അരങ്ങേറിയത്.
കൊളക്കാടന്‍ മിനി എന്ന ആനയുടെ പിടിയില്‍ നിന്നാണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാല്‍ ഈ പിടിയാന അക്രമകാരി അല്ലെന്നാണ് ഉടമയായ കൊളക്കാടന്‍ നാസര്‍ പറയുന്നത്. കുറേ നാളായി പഴംപറമ്പില്‍ ആനയെ തളച്ചിരിക്കുകയായിരുന്നു. ഇടയ്ക്ക് ആളുകളെത്തി ആനയെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു. പഴത്തൊലിയും ചകിരിയും ഒക്കെ നല്‍കിയായിരുന്നു പ്രകോപനം. ഇതായിരിക്കാം കുട്ടിയെ ആന ആക്രമിക്കാനുണ്ടായ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

പാപ്പാനോ, താനോ ഇല്ലാത്ത സമയത്ത് ആനയുടെ അടുത്തേക്ക് ആരും പോകരുത്. എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വ്യാഴാഴ്ച വനപാലകര്‍ സംഭവസ്ഥലത്തെത്തി ആനയുടെ ഉടമയുമായി സംസാരിച്ചു.

Sharing is caring!