കുഴല്‍പണവുമായി പോകുന്ന അഷ്റഫില്‍ നിന്നും 43,000രൂപ വഴിയില്‍ വീണുപോയി പണം വാങ്ങാന്‍ സ്റ്റേഷനില്‍ എത്തിയ അഷ്റഫ് 5ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി പിടിയിലായി
പൊന്നാനി: പൊന്നാനിയില്‍ 5 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി.വേങ്ങര സ്വദേശി അഷറഫ് (38) എന്ന ബൈക്ക് യാത്രികനില്‍ നിന്നാണ് 5 ലക്ഷത്തിന്റെ കുഴല്‍പണം പൊന്നാനി സി.ഐ പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കുഴല്‍പണവുമായി പോകുന്ന അഷ്റഫില്‍ നിന്നും നാല്‍പ്പത്തി മൂന്നായിരം രൂപ വഴിയില്‍ വീണുപോയിരുന്നു.പണം കിട്ടിയ ആംബൂലന്‍സ് അസോസിയേഷന് അത് പൊലീസ് സ്റ്റേഷനില്‍ എല്പിച്ചു. ഇതറിഞ്ഞ അഷ്റഫ് പണം തിരിച്ചു വാങ്ങാനായി പൊലീസ് സ്റ്റേഷനില്‍ എത്തി. മൊബൈല്‍ എടുത്തപ്പോള്‍ കീശയില്‍ നിന്നും വീണുപോയി എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇതിന് മുമ്പ് കുഴല്‍പ്പണം കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് തെളിഞ്ഞു. അതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വാഹനത്തിലും ശരീരത്തിലും ഒളിപ്പിച്ച നിലയില്‍ അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു.
കണ്ടുകിട്ടിയ പണം പൊന്നാനി കോടതിയില്‍ ഹാജരാക്കി.മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന് പുറമെ എസ്.ഐ തോമസ്, എ.എസ്.ഐ പ്രവീണ്‍ കുമാര്‍, റൈറ്റര്‍ പ്രജീഷ്, സി.പി.ഒമാരായ അനില്‍ കുമാര്‍ ,പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് കുഴല്‍പണം പിടികൂടിയത്
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]