കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി മലപ്പുറത്ത് പിടിയില്‍
പെരിന്തല്‍മണ്ണ-കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി ചക്കുങ്ങല്‍ നൗഫല്‍(35) എന്ന നൗഫിയെയാണ് 1.200 കിലോ ഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍, സിഐ സുനില്‍പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ സി.കെ.നൗഷാദ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ക്രിമിനല്‍ കേസുകളിലും മയക്കുമരുന്നു കേസുകളിലും ഉള്‍പ്പെട്ട പ്രതികള്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നൗഫല്‍ പിടിയിലായത്. പ്രതിയില്‍ നിന്നു കഞ്ചാവ് പാക്കറ്റുകളും മറ്റും പിടികൂടി. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യമാവശ്യപ്പെട്ട കേസ്, കാറില്‍ ആയുധങ്ങളുമായി പിടികൂടിയ കേസ്, കാളികാവ് പോലീസ് കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഫല്‍ ഒരു മാസം മുമ്പാണ് കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങി വാടക വീടെടുത്ത് വീണ്ടും കഞ്ചാവ് വില്‍പ്പന തുടങ്ങിയതായി ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ്
വീണ്ടും അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തിയ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.
ദിവസങ്ങള്‍ക്കു മുമ്പു വാടകവീട്ടില്‍ ലഹരിപാര്‍ട്ടി നടത്തിയ ഒമ്പതു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവും എം.ഡി.എം.എയും ഉപയോഗിക്കുന്നതിനാവശ്യമായ ഗ്ലാസ് ട്യൂബും ഹുഡ്ക ഉപകരണങ്ങളും പോലീസ്
പിടിച്ചെടുത്തിരുന്നു. കഞ്ചാവുമായി ബന്ധപ്പെട്ടു പരിശോധന ശക്തമാക്കുമെന്നു പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ ബൈജു, മുഹമ്മദ് ഫൈസല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]