മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മലപ്പുറം താഴെക്കോട് വെള്ളപ്പാറ എസ്കെഡി കോണ്‍വെന്റിനു സമീപത്തെ കടുത്താനം സാബു – ഡെയ്സി ദമ്പതിമാരുടെ മകന് ബെനഡിക്റ്റ് (19) ആണ് മുറിയംകണ്ണി പുഴയില്‍ മുങ്ങി മരിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി (ഇംഗ്ലീഷ്) വിദ്യാര്‍ഥിയാണ്.എന്‍സിസിയിലും പൊതുകാര്യങ്ങളിലും സജീവമായിരുന്നു. സഹോദരങ്ങള്‍ : മജൊ, അനു. എസ്എച്ച്ഒ ഷിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നാട്ടുകല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
സംസ്കാരം ഇന്നു രാവിലെ പത്തിനു വെള്ളപ്പാറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ കുടുംബ കല്ലറയില്‍ നടക്കും.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും