മലപ്പുറം ചെട്ടിപ്പടിയില്‍ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച്‌കൊലപ്പെടുത്താന്‍ ശ്രമം. പ്രതി പിടിയില്‍

മലപ്പുറം ചെട്ടിപ്പടിയില്‍ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച്‌കൊലപ്പെടുത്താന്‍ ശ്രമം. പ്രതി പിടിയില്‍

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ വച്ച് രാമനാഥന്‍ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ പാണ്ടി യാസര്‍ അറാഫത്ത് (34 ) നെയാണ് പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ചെട്ടിപ്പടി ബീച്ചില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ മാസം ഉണ്ടായ സംഭവത്തിന് ശേഷം പ്രതിയായ യാസര്‍ അറാഫത്ത് പല സ്ഥലങ്ങളിലും ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിലുള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌റ്റ്രേറ്റു മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂര്‍ ജയിലില്‍ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, എ എസ് ഐ ജയദേവന്‍, പോലീസുകാരായ ജിനേഷ്, അഭിമന്യു, വിപിന്‍ , ഫൈസല്‍, ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Sharing is caring!