കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരനടക്കം നാലു പേര് പോലിസ് പിടിയില്‍
മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരനടക്കം നാലു പേര് പോലിസ് പിടിയില്‍. ഇന്നലെ അഞ്ചു വ്യത്യസ്ഥ കേസുകളിലായി കരിപ്പൂരില്‍ ഇന്നു പിടികൂടിയത് രണ്ടു കോടിയുടെ സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ മൂന്ന് പേരും ഇന്നു കരിപ്പൂര്‍ പോലിസ് പിടിയിലായി. ദുബൈയില്‍ നിന്നെത്തിയ സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി പി.എന്‍ അന്‍ഷാദ്(38) എന്ന യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ വടകര വില്ല്യാപ്പള്ളി പി.എം.മുഹമ്മദ് മുഹ്സിന്(21),ന്യൂ മാഹി പെരിങ്ങേടി കെ.മുഹാരിര്(28),കുറ്റ്യാടി ചെറയൂര് മുഹമ്മദ് ജസിം(25)എന്നിവരുമാണ് പിടിയിലാണ്.അന്‍ഷാദില്‍ നിന്ന് 423 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പൊലിസ് കണ്ടെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന കരിപ്പൂര്‍ പോലിസ് അന്‍ഷാദിനെ നിരീക്ഷിച്ചു.ഇയാള്‍ തന്നെ സ്വീകരിക്കാനെത്തിയവരുടെ അടുത്തെത്തിയപ്പോള്‍ പൊലിസ് നാലു പേരേയും പിടികൂടുകയായിരുന്നു. അന്‍ഷാദിനെ എക്സറേ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.ഇവര്‍ വന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
അഞ്ചു വ്യത്യസ്ഥ കേസുകളിലായാണ് മൊത്തം മൂന്നര കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതവും ഒരു വ്യക്തിയില്‍ നിന്ന് 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് ആഭരണവും ഇന്നു കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ഇന്നു രാവിലെ ഷാര്‍ജയില്‍ നിന്ന് വന്ന വിമാനത്തില്‍ വന്നെത്തിയ കാസര്‍ക്കോട് സ്വദേശിയില്‍ നിന്നും 535.2 ഗ്രാം സ്വര്‍ണമിശ്രിതവും ദുബായില്‍നിന്നും വന്നെത്തിയ രണ്ടു മലപ്പുറം സ്വദേശികളില്‍ നിന്നും രണ്ടു കിലോയിലധികം തൂക്കം വരുന്ന മിശ്രിതവും കണ്ടെടുക്കുകയുണ്ടായി. പിന്നീട് രാത്രി വിമാനത്താവളത്തിലെ കസ്റ്റംസുദ്യോഗസ്ഥരും കോഴിക്കോട്, മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ദുബായില്‍ നിന്നും വന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നും 800 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും കാസര്‍ക്കോട് സ്വദേശിയില്‍ നിന്ന് 147 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും കണ്ടെടുത്തു. മറ്റൊരു യാത്രക്കാരനില്‍ നിന്നും 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കുകയുണ്ടായി. ഇവക്കെല്ലാം കൂടെ വിപണി മൂല്യം ഏകദേശം രണ്ടു കോടിയോളം വിലമതിക്കും. ഈയിടെ ആയി വര്‍ധിച്ചു വരുന്ന സ്വര്‍ണ കള്ളക്കടത്തു തടയുന്നതിനായി ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയിന്റെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രീ സിനോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, പ്രവീണ്‍ കുമാര്‍, പ്രകാശ്, മനോജ് ഇന്‍സ്പെക്ടര്‍മാരായ ഫൈസല്‍, പ്രതീഷ്, കപില്‍ സുരീര, വിഷ്ണു, ഹരി, സൗരവ് എന്നിവരും ഹെഡ് ഹവില്‍ദാര്‍മാരായ സന്തോഷ് കുമാര്‍, മോഹനന്, നസീര്‍, മുകേഷ്, ലിലി തോമസ് എന്നിവര്‍ പ്രത്യേക സംഘത്തില്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]