മലപ്പുറം വടക്കാങ്ങര ആലങ്കുന്നിലെ മലബാര്‍ കയര്‍ ഇന്‍ഡസ്ട്രിസില്‍ വന്‍ അഗ്‌നിബാധ: ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം  വടക്കാങ്ങര ആലങ്കുന്നിലെ മലബാര്‍ കയര്‍ ഇന്‍ഡസ്ട്രിസില്‍ വന്‍ അഗ്‌നിബാധ:  ലക്ഷങ്ങളുടെ നാശനഷ്ടം

മക്കരപറമ്പ് : മക്കരപറമ്പ് പഞ്ചായത്തിലെ വടക്കാങ്ങര ആലങ്കുന്നിൽ പ്രവർത്തിക്കുന്ന മലബാർ ഇൻഡസ്ട്രിസിൽ വ്യാഴം വൈകീട്ട് 6മണിയോട് കൂടിയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ L സുഗുണൻ്റ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ മൂന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തി നിയന്ത്രണ വിധേയമാക്കിയത്. സമയോചിതമായി അഗ്നിരക്ഷസേന പ്രവർത്തിച്ചതിനാൽ ഫാക്ടറിയിലെ യന്ത്ര ഭാഗങ്ങളിലേക്കും സമീപത്തെ വീടുകളിലേക്കും തി പടരുന്നത് തടഞ്ഞു വലിയൊരു അപകടമാണ് ഒഴിവാക്കിയത്.വടക്കാങ്ങര കിഴക്കേ കുളമ്പ് വെളിക്കളത്തിൽ മൊയ്തീൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്റ്ററി. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഏകദേശം 4 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം ഉള്ളതായി കണക്കാക്കുന്നു. മലപ്പുറം അഗ്നിരക്ഷ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ K പ്രതീഷ്,E രതീഷ്,TK നിഷാന്ത്, NP സജിത്ത്,TP ബിജീഷ്,C രജീഷ്, മുഹമ്മദ് ഷാഫി ഹോംഗാർഡ് മാരായി AP ഉണ്ണികൃഷ്ണൻ, V ബൈജു എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്. പെരിന്തൽമണ്ണ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Sharing is caring!