വാടക ചോദിക്കാനെത്തി വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു. മലപ്പുറത്തെ വീട്ടുടമക്ക് ജാമ്യമില്ല

മഞ്ചേരി : വാടക ചോദിക്കാനെത്തി വീട്ടമ്മയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വീട്ടുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂരങ്ങാടി ചുള്ളിപ്പാറ കാരാട്ട് സൈതലവി (58)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടിലെത്തി 2021 മാര്‍ച്ച് 16നും ഡിസംബര്‍ 25നും ഇടയില്‍ പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. എന്നാല്‍ വീട് ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ടതിലുള്ള വിരോധം മൂലം നല്കിയ കള്ളക്കേസാണെന്നാണ് സൈതലവി നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. പിതാവിനെതിരെ കേസ് നല്‍കിയതിലുള്ള വിരോധം മൂലം സൈതലവിയുടെ മകന് മുഹമ്മദലി തന്നെ മര്‍ദ്ദിച്ചതായി യുവതി മറ്റൊരു കേസും കൊടുത്തിട്ടുണ്ട്. തിരൂരങ്ങാടി പൊലീസാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.