മലപ്പുറത്ത് ഗൃഹനാഥന്‍ വീടിനകത്ത് തൂങ്ങി മരിച്ചു

മലപ്പുറത്ത് ഗൃഹനാഥന്‍ വീടിനകത്ത് തൂങ്ങി മരിച്ചു

മഞ്ചേരി : ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേളാരി പടിക്കല്‍ പരേതനായ താഴത്തുവീട്ടില്‍ ഇമ്പിച്ചിക്കുട്ടന്റെ മകന്‍ കരുണാകരന്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് പുറത്തുപോയ ഭാര്യ രണ്ടു മണിയോടെ തിരിച്ചെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരൂരങ്ങാടി എസ് ഐ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്നലെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ് : പരേതയായ തിരാല, ഭാര്യ : ദാക്ഷായണി. സഹോദരങ്ങള്‍ : സുബ്രഹ്മണ്യന്‍, രാജന്‍, സുരേന്ദ്രന്‍, പരേതനായ കൃഷ്ണന്‍.

Sharing is caring!