മലപ്പുറത്തുകാരന് മക്കയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: മലപ്പുറം പൊന്നാനി സ്വദേശിയെ മക്കയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ മുനമ്പത്തകത്ത് പരേതനായ ഹംസ മകന് സുബൈര്‍ (55) ആണ് മരിച്ചത്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം. 25 വര്‍ഷത്തോളമായി മക്കയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നു അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കള്‍:മഅസൂം (അബുദാബി), മിര്‍സ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാര്‍ഥി).
സഹോദരങ്ങള്‍: ജമാല്‍ (ദുബൈ), അബ്ദുല്‍ വാഹിദ് റിയാദ് (പി.സി.ഡബ്ല്യു.എഫ് സൗദി നാഷനല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം). മക്ക അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]