പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിന് ശേഷം പിടിയില്‍

മഞ്ചേരി : 25 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. തൃക്കലങ്ങോട് കുതിരാടം ശങ്കരന് (50) ആണ് പടിയിലായത്. 1997ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ എസ് ഐ പി കെ സുലൈമാന്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ മുങ്ങിയ പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് വെച്ചാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്