കരിപ്പൂര്‍വഴി രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 40ലക്ഷംരൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍വഴി രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 40ലക്ഷംരൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച 40 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. ബഹ്‌റൈനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബാലുശ്ശേരി പുനത്ത് സ്വദേശി കെ.ടി സാഹിറീനെയാണ്
കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫ്‌ന്റെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും മിശ്രിത രൂപത്തിലുള്ള 780 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പോലീസ് പിടികൂടിയത്. സ്വര്‍ണ്ണം പുറത്ത് വെച്ച് കൈമാറ്റം ചെയ്യുന്ന സമയത്ത് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചു വെച്ച് കടത്തിയ സ്വര്‍ണം കണ്ടത്തി പിടികൂടിയത്.

സംഭവത്തില്‍ സ്വര്‍ണം കൊണ്ട് പോകാന്‍ എത്തിയ ഒരാള്‍ ഉള്‍പ്പടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പുറമെ ഒരു ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കവര്‍ച്ച കേസുകളും തട്ടിക്കൊണ്ടുപോകാല്‍ കേസുകളും ഈ അടുത്തകാലത്തായി കരിപ്പൂര്‍, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതിന് പിന്നാലെയാണ് 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായത്.

മലപ്പുറം എസ്പി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഐ.പി ഷിബു,എസ്.ഐ മാരായ ശശികുണ്ടറക്കാട്, അഹമ്മദ്കുട്ടി,അബ്ദുല്‍ അസിസ് കാര്യോട്ട്, സത്യനാഥന്‍ മനാട്ട്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പത്മകുമാര്‍,സഞ്ജീവ് പി രതീഷ് ഒരളിയന്‍. കരിപ്പൂര്‍ സ്റ്റേഷനിലെ അനീഷ്, മുരളി അബ്ദുല്‍ റഹീം എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

 

Sharing is caring!