മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറിക്കടിയില്‍പ്പെട്ട് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറിക്കടിയില്‍പ്പെട്ട് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

മങ്കട: നിയന്ത്രണം വിട്ട ലോറിക്ക് അടിയില്‍പ്പെട്ട് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം. പാങ്ങ് സൗത്ത് ചെട്ടിപ്പടി സ്വദേശി തെക്കെപ്പാട്ട് ശ്രീധരന്‍ നായരാണ് (64) മരിച്ചത്. ബുധന്‍ രാവിലെ 9.30 ന് പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം. തമിഴ്‌നാട് തൂത്തു കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് വത്തക്കയുമായ വന്ന ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് മറിയികുയായിരുന്നു.

കാല്‍ നട യാത്രക്കാരനായ ശ്രീധരന്‍ നായര്‍ ലോറിക്കടയില്‍ പ്പെടുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് ലോറി പൊന്തിച്ചാണ് ശ്രീധരന്‍ നായരെ പുറത്ത് എടുത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ശ്രീധരന്‍ നായര്‍ മരിച്ചിരുന്നു.അച്ഛന്‍ :പരേതനായ മാണിക്കുന്നത് നാരായണന്‍ നായര്‍.
അമ്മ :പരേതയായ പാര്‍വതി അമ്മ . ഭാര്യ :സുനന്ദ. മക്കള്‍ : ആരതി, അഞ്ജന.
മരുമക്കള്‍ :രാജേന്ദ്രന്‍(പൂക്കാട്ടിരി) ( കേരള ഗവ. ജി എസ് ടി ഡിപാര്‍ട്ട്‌മെന്റ് )
അജീഷ് (പത്തിരിപ്പാല )(ആര്‍മി ഉദ്യോഗസ്ഥന്‍ ) .

 

Sharing is caring!