അവധികഴിഞ്ഞ് മൂന്നുമാസം മുമ്പ് റിയാദിലെത്തിയ മലപ്പുറത്തുകാരന് മരിച്ചു
മലപ്പുറം: അവധികഴിഞ്ഞ് മൂന്നുമാസം മുമ്പ് റിയാദിലെത്തി ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലപ്പുറത്തുകാരന് മരിച്ചു. മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര സ്വദേശി മണക്കാട്ടില്‍ വീട്ടില്‍ അലവി കുട്ടിയാണ് (52) റിയാദ് ശിഫാ ദിറാബ് റോഡിലെ അല്‍ ഇമാം അബ്ദുറഹ്മാന് അല്‍ഫൈസല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നിന് മരിച്ചത്.
പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ രണ്ടാഴ്ച ചികിത്സയില്‍ കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യനില വഷളായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൗദി അറേബ്യയില്‍ 20 വര്‍ഷമായി പ്രവാസിയായ അലവി കുട്ടി ഡ്രൈവര്‍ ജോലിയാണ് ചെയ്തിരുന്നത്. അവസാനമായി നാട്ടില്‍ പോയി മടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.
പരേതനായ പോക്കറാണ് പിതാവ്. ഉമ്മ: കദിയാമ്മു. ഭാര്യ: സക്കീന. മൃതദേഹം റിയാദില്‍ ഖബറടക്കും. അതിനാവശ്യമായ നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ആക്റ്റിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]