കാറില്‍ കടത്തിയ 1,45,00,000 രൂപയുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

കാറില്‍ കടത്തിയ 1,45,00,000 രൂപയുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കാറില്‍ കടത്തിയ 1,45,00,000 രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ തൊടിയൂര്‍ തഴവ കൊല്ല വീട്ടില്‍ അനീഷ്(41), പുതിയകാവ് തട്ടാരത്ത് തെക്കെതില്‍ ഷാജുദ്ദീന്‍(43) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ താഴെക്കോട് പൂളമില്‍പടിയില്‍ നടത്തിയ വാഹന പരിശോധന യിലാണ് പിടിച്ചെടുത്തത്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പണവും വാഹനവും കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ ഡ്രൈവര്‍ സീറ്റിന് പിന്നിലെ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകളായിരുന്നു. പൊലീസുകാരായ മുഹമ്മദ് കബീര്‍, കെ.സി. ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

 

Sharing is caring!