യന്ത്ര തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തെ രക്ഷപ്പെടുത്തി

യന്ത്ര തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തെ രക്ഷപ്പെടുത്തി

പൊന്നാനി: മത്സ്യബന്ധനത്തിനിടെ എഞ്ചിനില്‍ കടലിലെ മാലിന്യം കുടുങ്ങി എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ ഒഴുകി നടന്ന വള്ളവും, തൊഴിലാളികളെയും ഫിഷറീസ് അധികൃതര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പടിഞ്ഞാറെക്കരയില്‍ നിന്നും, മത്സ്യ ബന്ധനത്തിന് പോയ തിരൂര്‍ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കല്‍ കബീറിന്റെ ഉടമസ്ഥതയിലുള്ള ഹിദായത്ത് എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് അപകടത്തില്‍ പെട്ടത്.പൊന്നാനി കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ഫിഷറീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫിഷറീസ് ഡി.ഡി എം.ചിത്ര ,ഫിഷറീസ് സ്റ്റേഷന്‍ അസി.ഡയറക്ടര്‍ കെ.ടി. അനിത, എ.എഫ്.ഇ.ഒ.അരുണ്‍ സൂരി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം റസ്‌ക്യൂ ഗാര്‍ഡ്മാരായ എം.പി ജാഫറലി, എം.പി അന്‍സാര്‍, ബോട്ട് ജീവനക്കാരായ നാസര്‍, ശിഹാബ് എന്നിവര്‍ ഫിഷറീസ് ബോട്ടിലെത്തി അപകടത്തില്‍ പെട്ട 25 തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളം സുരക്ഷാ ബോട്ടില്‍ കെട്ടിവലിച്ച് ഹാര്‍ബറിലെത്തിച്ചു

 

Sharing is caring!