പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണുകയും ഫോണില്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്ത അതിഥി തൊഴിലാളി മലപ്പുറത്ത് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണുകയും ഫോണില്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്ത അതിഥി തൊഴിലാളി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണുകയും ഫോണില്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്ത അതിഥി തൊഴിലാളി മലപ്പുറം പൂക്കോട്ടുംപാടം പോലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ പി.ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂക്കോട്ടുംപാടത്ത് ചന്തയോടു ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആസാം സ്വദേശി റഷീദുള്‍ ഇസ്ലാമി (27) നെ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.എന്‍ സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ എസ്‌ഐ ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുജീബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിനേശ്, ജാവിദ്, സമീന, സലിംബാബു, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!