ചാലിയാര്‍ പുഴയില്‍ മലപ്പുറത്തെ 14കാരന്‍ മുങ്ങിമരിച്ചു

ചാലിയാര്‍ പുഴയില്‍ മലപ്പുറത്തെ 14കാരന്‍ മുങ്ങിമരിച്ചു

എടവണ്ണ: ചാലിയാര്‍ പുഴയില്‍ 14 കാരന്‍ മുങ്ങിമരിച്ചു. എടവണ്ണ ചെമ്പക്കുത്ത് പന്നിക്കുന്ന്് ഒറവക്കോട്ട്പറമ്പില്‍ ദേവരാജ്-രഞ്ജു ദമ്പതികളുടെ മകന്‍ അര്‍ജ്ജുന്‍ ദേവ് (14) മരിച്ചത്. ഗവ.സീതി ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ചാലിയാറില്‍ കുളിക്കുന്നതിന് വേണ്ടി ഇറങ്ങിയതായിരുന്നു. കാല്‍ തെന്നി ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ടെയായിരുന്നു അപകടം. ഉടന്‍ ബന്ധുക്കളും ഇആര്‍എഫ് അംഗങ്ങളും. നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തി. ഉടനെ എടവണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരങ്ങള്‍: ആതിര ദേവ്, അജയ് ദേവ്.

 

Sharing is caring!