മലപ്പുറം ചാലിയാറില്‍ തേനെടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് 32കാരന്‍ മരിച്ചു
നിലമ്പൂര്‍: തേനെടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു. ചാലിയാര്‍ പന്തീരായിരം ഏക്കര്‍ വനത്തില്‍ വെറ്റിലക്കൊല്ലി കോളനിയിലെ പരേതനായ വലിയ ചേന്നന്റെ മകന്‍ അനില്‍ (32) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈകിട്ട് 4ന് വീട്ടില്‍നിന്നു പോയ അനില്‍ രാത്രി 10 കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നതിനിടെ സഹോദരി സുമയാണ് മൃതദേഹം കണ്ടത്. ശിഖരം ഒടിഞ്ഞ് പാറക്കെട്ടിലേക്ക് വീണാണ് അപകടം. സംസ്‌കാരം ഇന്നു നടത്തും. ഭാര്യ മാതി (അമ്പുമല കോളനി), മകന്‍ മാധവ്.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]