കൊണ്ടോട്ടിയില്‍ വന്‍ ബ്രൗണ്‍ ഷുഗര്‍ വേട്ട, 2പേര്‍ പിടിയില്‍
മഞ്ചേരി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗണ്‍ഷുഗര്‍ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേരെ കൊണ്ടോട്ടി എസ് ഐ നൗഫലിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. കൊണ്ടോട്ടി കുമ്മിണി പറമ്പ് സ്വദേശി വളപ്പില്‍ ജംഷാദ് അലി (33), കോഴിക്കോട് മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ്(33) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ കൊണ്ടോട്ടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും പിടികൂടിയത്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 20 ലക്ഷത്തോളം രൂപ വില വരുന്ന, അര കിലോഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇവരില്‍ നിന്നും കണ്ടെടുത്തു.
വിഷു, ഈസ്റ്റര്‍ ഉത്സവ ആഘോഷങ്ങള്‍ക്കിടെയുള്ള ചില്ലറ വില്പനക്കായി രാജസ്ഥാനില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ സമാന രീതിയില്‍ മുമ്പും മയക്കുമരുന്ന് കടത്തികൊണ്ടു വന്നിരുന്നതായി കണ്ടെത്തയിട്ടുണ്ട്. പിടിയിലായ നജ്മു സാക്കിബ് മൂന്ന് വര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അവിടെ പിടിയിലായി രണ്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ആറുമാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ പോക്സോ കേസും നിലവിലുണ്ട്. കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് സംഘത്തിന്റെ തലവന്‍ ടൗണിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് സൂചനയുണ്ട്. ഇയാളാണ് മയക്കുമരുന്ന് കച്ചവടത്തിനായി പണം മുടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഉറവിടം സംബന്ധിച്ചും ഇടപാട്കാരെ സംബന്ധിച്ചും മറ്റും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി പൊലീസ് ഇന്‍സ്പക്ടര്‍ പ്രമോദ്, എസ് ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, രതീഷ് ഒളരിയന്‍, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]