അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് പത്തു വര് കഠിന തടവും പിഴയും
മഞ്ചേരി: അഞ്ചു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിന് പത്തുവര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. കാവനൂര്‍ കോലോത്തു വീട്ടില്‍ ഷിഹാബുദ്ദീന് (35)നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി.ടി പ്രകാശന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം തടവ് അനുഭവിക്കണം. മറ്റൊരു വകുപ്പില്‍ മൂന്ന് വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണം. ഇതിന് പുറമെ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന സര്‍ക്കാറിന്റെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ കൂടി കുട്ടിക്ക് നല്‍കാനും വിധിയില്‍ പറയുന്നു. കുട്ടിയുടെ കുടുംബ പശ്ചാത്തലം പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനാലാണ് പുനരധിവാസത്തിനായി തുക നല്കാന് വിധിച്ചത്. 2016 ഫെബ്രുവരി 12ന് വൈകീട്ട് 6.45നാണ് കേസിന്നാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. രാത്രി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേരി സി.ഐമാരായിരുന്ന സണ്ണി ചാക്കോ, കെ.എം ബിജു എന്നിവരാണ് കേസന്വേഷണം നടത്തിയത്. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പത് രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. ഡബ്ല്യുസിപിഒ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലെയ്സന്‍ ഓഫീസര്‍.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]