യുവപ്രതിഭ മാധ്യമ പുരസ്‌കാര ജേതാവ് വി.പി.നിസാറിനെ അനുമോദിച്ചു

യുവപ്രതിഭ മാധ്യമ പുരസ്‌കാര ജേതാവ് വി.പി.നിസാറിനെ അനുമോദിച്ചു

മലപ്പുറം : കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായ മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന് സ്വീകരണം നല്‍കി. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സബീര്‍ പി എസ് എ ഉപഹാരം കൈമാറി. ഭാരവാഹികളായ സ്വാലിഹ് മലപ്പുറം, ജലീല്‍ വി ടി, സബീര്‍ മൈലപ്പുറം, നിസില്‍ പി കെ എന്നിവര്‍ പ്രസംഗിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം കഴിഞ്ഞദിവസമാണ് നിസാര്‍ സ്വീകരിച്ചത്. 2020 ഡിസംബര്‍ 27 മുല്‍ 31വരെ അഞ്ചുലക്കങ്ങളിലായി മംഗളംദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച തെളിയാതെ അക്ഷരക്കാടുകള്‍ എന്ന വാര്‍ത്താലേഖന പരമ്പരക്കാണ് പുരസ്‌കാരം ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്,പ്രേംനസിര്‍ മാധ്യമ അവാര്‍ഡ് ഇതെ വാര്‍ത്താലേഖന പരമ്പരക്ക് ലഭിച്ചിരുന്നു. സ്റ്റേറ്റ്സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡില്‍ ഒന്നാംസ്ഥാനം, കേരളാ നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ മികച്ച ഫീച്ചര്‍ റൈറ്റിംഗിനുള്ള അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 15 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

 

Sharing is caring!