15കാരിക്ക് പീഡനം : യുവാവിന് ജാമ്യമില്ല

15കാരിക്ക് പീഡനം : യുവാവിന് ജാമ്യമില്ല

മഞ്ചേരി : പതിനഞ്ചുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പുത്തനത്താണി കുറുമ്പത്തൂര്‍ പുന്നത്തല പുതുശ്ശേരിപ്പറമ്പില്‍ മന്‍സൂര്‍ അലി (48)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഡിസംബര്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 22 വരെയുള്ള കാലയളവില്‍ പലതവണ ഇത്തരത്തില്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2022 ഫെബ്രുവരി 26ന് പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയട്ടൂരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!