നിക്ഷേപകന് 15 ലക്ഷം നല്‍കിയില്ല; പറപ്പൂര് സര്‍വ്വീസ് സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

മലപ്പുറം: മൂന്ന് ലക്ഷം രൂപ പ്രകാരം അഞ്ച് സ്ഥിര നിക്ഷേപങ്ങളായി 15 ലക്ഷം രൂപയാണ് പരാതിക്കാരന് എതൃകക്ഷി സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. മകളുടെ വിവാഹ ആവശ്യത്തിനായി പണം പിന്‍വലിക്കാന്‍ ചെന്നപ്പോഴാണ് നിക്ഷേപമായി നല്കിയ പണം സ്ഥാപനത്തില്‍ വരവ് വെച്ചില്ലെന്നറിഞ്ഞത്. കബളിപ്പിക്കപ്പെട്ട പരാതിക്കാരന് തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ വിധിസംഖ്യ നല്‍കാത്തതിനെ തുടര്‍ന്ന് വീണ്ടും കമ്മീഷനെ സമീപിച്ചു. ജില്ലാ കമ്മീഷനില്‍ നിന്നും നോട്ടീസ് കിട്ടിയ എതൃകക്ഷി വിധിസംഖ്യയായ 17 25000 രൂപയും പലിശയും നല്‍കാതിരിക്കുകയും കമ്മീഷന് മുമ്പാകെ നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെട്ടുപിച്ചത്.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]