ടാക്‌സ് അടക്കാതെ മദ്യം കൈവശം വെച്ചതിന് കേസെടുത്തു

ടാക്‌സ് അടക്കാതെ മദ്യം കൈവശം വെച്ചതിന് കേസെടുത്തു

തിരൂര്‍: കേരളത്തില്‍ വില്‍പ്പന അനുമതിയില്ലാത്തതും ടാക്‌സ് അടക്കാത്ത തുമായ പുതുച്ചേരി നിര്‍മിത മദ്യം കൈവശം വെച്ച കുറ്റത്തിന് തമിഴ് നാട് കൂടല്ലൂര്‍ ജില്ലയിലെ ഭുവന ഗിരി താലൂക്കില്‍പ്പെട്ട മാരിയമ്മ ന്‍ കോവില്‍ സ്ട്രീറ്റില്‍ രാജേന്ദ്രന്‍ മകന്‍ ആ സൈതമ്പിയെ പ്രതിയാക്കി അബ്ക്കാരി കേസെടുത്തു. ആറ് ലിറ്റര്‍ മദ്യം ഇയാളുടെ പക്കലില്‍ നിന്ന് പിടിച്ചെടുത്തു. ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ പ്രജേഷ് കുമാറിന്റെ നേതൃത്വത്തില്‍ സി.ഇ.ഒ.മാരായ ദിലീപ് കുമാര്‍, ശിഹാബുദ്ധീന്‍, സ്മിത, ഐശ്വര്യ എന്നി വര്‍ തിരൂര്‍ റെയില്‍ വെകോ മ്പൗണ്ടിലുള്ള റോഡരികില്‍ നിന്നാണ് ഇന്നലെ പ്രതിയെ പിടിച്ചത്.

 

Sharing is caring!