18,000 രൂപയുടെ കള്ളനോട്ട് : ദമ്പതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി : മാരുതികാറില്‍ 1,18,000 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി കടത്തിയതിന് പെരുമ്പടപ്പ് പൊലീസ് അറസ്റ്റു ചെയ്ത ദമ്പതികള്‍ക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) പത്തുവര്‍ഷം കഠിന തടവും 1,50,100 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഹാരാഷ്ട്ര നാഗ്പൂര്‍ ശിവാജി നഗര്‍ കാഞ്ചന്‍ഗീത് അപ്പാര്‍ട്ട്മെന്റ് നിധീഷ് കലംകാര്‍ (44), ഭാര്യ പൂനെ ബൂനി സ്പ്രിംഗ് ടൗണ്‍ ജോന ആന്റണി ആന്‍ഡ്രൂസ് (30) എന്നിവരെയാണ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. 2020 ജനുവരി 15ന് പെരുമ്പടപ്പ് എസ് ഐ ഇ എ സുരേഷ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 2000 രൂപയുടെ നാല്പത്തഞ്ചും 500 രൂപയുടെ അമ്പത്തിരണ്ടും വ്യാജ കറന്‍സികളുമാണ് പിടികൂടിയത്. പ്രതികള്‍ കടയില്‍ നല്കി സാധനങ്ങള്‍ വാങ്ങിയ 2000 രൂപയുടെ വ്യാജ കറന്‍സിയും പൊലീസ് കണ്ടെടുത്തിരുന്നു. വ്യാജ കറന്‍സികള്‍ നിര്‍മ്മിക്കുന്നതിനായി പ്രതികള്‍ ഉപയോഗിച്ചിരുന്ന ലാപ് ടോപ്പ്, പ്രിന്റര്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവ തൃശൂര്‍ രാമവര്‍മ്മപുരം ആര് എഫ് എസ് എല്ലിലും കറന്‍സികള്‍ നാസിക് ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ്സിലും അയച്ച് പരിശോധന നടത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം 489 (ബി) വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ കഠിന തടവ്, 489 (സി) വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, 489 (ഡി) വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക കഠിന തടവ്, 489 (ഇ) വകുപ്പ് പ്രകാരം 100 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുദിവസം വെറും തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. റിമാന്റ് ചെയ്യപ്പെട്ട ദമ്പതികള്‍ ജാമ്യത്തിലിറങ്ങിയിട്ടില്ലായിരു
മാര്‍ച്ച് മൂന്നിന് വിചാരണ ആരംഭിച്ച കേസില്‍ അതേ മാസത്തില്‍ തന്നെ വിധി വന്നത് ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ദ്രുതഗതിയില്‍ കേസിന് തീര്‍പ്പുണ്ടാക്കിയത്. 20 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന് ഹാജരായി.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]