‘സന്തോഷാരവം ‘ വിളംബര ജാഥക്ക് ഇന്ന് ആവേശ തുടക്കം
ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാതല വിളംബര ജാഥയ്ക്ക് ഇന്ന് (മാര്‍ച്ച് 30) തുടക്കം. രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ‘സന്തോഷാരവം’ വിളംബരജാഥ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അടക്കമുള്ള ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, കായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിക്കുന്ന വിളമ്പരജാഥ 10.30 ന് കോട്ടക്കലിലെത്തും. കോട്ടക്കലില്‍ നിന്ന് പകല്‍ 12ന് വളാഞ്ചേരിയിലും വൈകീട്ട് മൂന്നിന് എടപ്പാളിലും നാലിന് പൊന്നാനിയിലും 4.45 ന് കൂട്ടായി വാടിക്കലിലുമെത്തും. വൈകീട്ട് 5.30 ന് തിരൂരില്‍ സമാപിക്കും. വിളംബര ജാഥക്ക് ഊര്‍ജ്ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളും ജില്ലയില്‍ പര്യടനം നടത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളംബര ജാഥാ ഏപ്രില്‍ ഒന്നിന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.എല്‍.എ മാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും. വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ കായികപ്രേമികള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ നടത്തും. വിജയികള്‍ക്ക് അതേ സ്ഥലത്ത് നിന്ന് തന്നെ സമ്മാനങ്ങള്‍ നല്‍കും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫിതാരങ്ങളെ ആദരിക്കും. സന്തോഷ് ട്രോഫിക്ക് ഊര്‍ജ്ജം പകരാന്‍ ജാഥക്കൊപ്പം സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സെല്‍ഫി എടുക്കുന്നവര്‍ സന്തോഷ് ട്രോഫിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ I#cheer4santoshtrophy, @75th Santosh Trophy Kerala 2022 എന്നീ പേജിലേക്ക് ടാഗ് ചെയ്യാം.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]