11 വര്‍ഷം മുന്‍പ് 2000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മലപ്പുറത്തെ മുന്‍ വില്ലേജ് ഓഫിസര്‍ക്ക് ഒരു വര്‍ഷം കഠിന തടവും

മലപ്പുറം: 11 വര്‍ഷം മുന്‍പ് 2000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫിസര്‍ക്ക് ഒരു വര്‍ഷം കഠിന തടവും 2 വര്‍ഷത്തെ തടവും 2000 രൂപ പിഴയും ശിക്ഷ. മലപ്പുറത്തെ ചെമ്പ്രശ്ശേരി വില്ലേജ് ഓഫിസറായിരുന്ന കൊല്ലം നെടുമ്പന ഇഞ്ചയില്‍ വീട്ടില്‍ എന്‍.ശശിധരനെയാണു കോഴിക്കോട് എന്‍ക്വയറി കമ്മിഷന് ആന്‍ഡ് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. ചെമ്പ്രശേരി വില്ലേജ് ഓഫിസറായിരിക്കെ കൊട്ടേങ്ങാടന് സക്കീര്‍ ഹുസൈന് എന്നയാളില്‍നിന്നു കുടുംബ സ്വത്തിന്റെ ഭൂനികുതി ശരിയാക്കി നല്‍കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]