ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍
മലപ്പുറം: ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍ ഐക്കരപ്പടി നിരോലിപ്പാടത്ത് ബല്‍ ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഭാര്യ നാഫ്ത്തിയയെ കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചത്. സംഭവ സമയത്ത് ഇവര്‍ രണ്ട് പേരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ കുട്ടികളെ ജാസ്മിര്‍ കടലുണ്ടിയിലെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതി തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
ആൺകുട്ടികളുമായുള്ള സൗഹൃദത്തെ എതിർത്ത അമ്മയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. തൂത്തുക്കുടി നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ വണ്ണാർ രണ്ടാം തെരുവിൽ മാടസാമിയുടെ ഭാര്യ മുനിയലക്ഷ്മിയാണ് (35) കൊല്ലപ്പെട്ടത്.
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങി മുനിയ ലക്ഷ്മി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 17കാരിയായ മകളും ആൺസുഹൃത്തുക്കളായ മുല്ലക്കാട് രാജീവ് നഗർ സ്വദേശി കണ്ണൻ (20), മുത്തയ്യപുരം ടോപ് സ്ട്രീറ്റിൽ തങ്കകുമാർ (22) എന്നിവരുമാണ് പ്രതികൾ. തങ്കകുമാറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും മൊബൈൽ ഫോണിൽ നിരന്തരം സംസാരിക്കുന്നതിനെ മുനിയലക്ഷ്മി എതിർത്തിരുന്നു.
കഴിഞ്ഞദിവസം കൂടുതൽ ശകാരിച്ചതോടെ കാമുകൻ തങ്കകുമാറിനെയും കണ്ണനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ മകൾ ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ സാരി കൊണ്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
തങ്ക കുമാറും കണ്ണനും പോയതിന് പിന്നാലെയാണ് പെൺകുട്ടി പോലീസിനെ വിളിച്ച് തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്. ഇതേത്തുടർന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് പെൺകുട്ടിയെയും തങ്കകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പോളിടെക്നിക്ക് പാതിവഴിയിൽ ഉപേക്ഷിച്ച 17കാരിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ആൺ സുഹൃത്തുക്കളുമായി മകൾ ഫോണിൽ സംസാരിക്കുന്നത് മുനിയ ലക്ഷ്മി എതിർത്തിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




