യുകെയിലെ നോര്‍ത്താംറ്റണ്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലപ്പുറം കാവനൂര്‍ സ്വദേശിക്ക് വിജയം

മലപ്പുറം: യുകെയിലെ നോര്‍ത്താംറ്റണ്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലപ്പുറം കാവനൂര്‍ സ്വദേശിക്ക് വിജയം. കാവനൂര്‍ വാക്കാലൂര്‍ സ്വദേശിയായ ഇരുമ്പടശ്ശേരി അബ്ദുല്‍ റഷീദ്-കെ സി സൗദ ബീവി ദമ്പതികളുടെ മകനായ മുഹമ്മദ് അഫ്സല് (22) ആണ് വിജയം കരസ്ഥമാക്കിയത്. എതിരാളിയായ സീനിയര്‍ വിദ്യാര്‍ഥിയും പോര്‍ച്ചുഗല്‍ സ്വദേശിയുമായ പോളിനെ പിന്തള്ളിയാണ് അഫ്സലിന്റെ വിജയം.
കഴിഞ്ഞ മാസമാണ് അഫ്സല് എംബിഎ പഠിക്കാനായി യുകെയിലെത്തുന്നത്. ചെറുപ്പം മുതലേ വിദ്യാര്‍ഥി രാഷ്ട്രീയത്തിലും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നിന്നതിന്റെ ഊര്‍ജമാണ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ ധൈര്യം നല്‍കിയത്. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് കൊണ്ടോട്ടി ഇഎംഇഎ, കോഴിക്കോട് ജെഡിറ്റി ഇസ്ലാം കോളേജ് എന്നിവിടങ്ങളിലായാണ് പഠിച്ചത്. ജെഡിറ്റിയില്‍ നിന്ന് മള്‍ട്ടി മീഡിയയില്‍ ബിരുദവുമെടുത്തു.
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് നോര്‍ത്താംറ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. എഴുന്നൂറോളം മലയാളികളും പഠിക്കുന്നുണ്ട്. പ്രസിഡന്റടക്കം അഞ്ച് സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്. വേസ്റ്റ് മാനേജ്മെന്റ്, സ്പോര്‍ട്സ്, ടൂറിസം എന്നീ രംഗങ്ങളില്‍ തല്‍പ്പരനായ അഫ്സലിന്റെ ആഗ്രഹം യൂറോപ്പില്‍ നിന്നും ലഭിക്കുന്ന അനുഭവസമ്പത്തുമായി നാടിന് വേണ്ടി ജീവിക്കുക എന്നതാണ്. അഫ്സലിന്റെ വിജയവാര്‍ത്ത അറിഞ്ഞതോടെ വാക്കാലൂര്‍ എന്ന നാട് മുഴുവനും വലിയ അഭിമാനത്തിലാണ്. സഹോദരങ്ങള്‍: ഹന റഷീദ്, അഫ്ന റഷീദ്, അസ്വ റഷീദ് ആര്സിലാന് എന്നിവരാണ്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.