കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ കാന്റീന് ആദ്യം ഇപ്പോഴത്തെ ടിക്കറ്റ് കൗണ്ടറിന്റെ വിടയായിരുന്നു
മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ കാന്റീന് ആദ്യം ഇപ്പോഴത്തെ ടിക്കറ്റ് കൗണ്ടറിന്റെ വിടയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്നീട് കാന്റീന് പഴയ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗത്തേക്കും മാറ്റി. ഇപ്പോള്‍ തത്സിഥിതി തുടരുന്നു.
റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ സ്വാമിയുടെ കടയില്‍ കയറി ചായ കുടിക്കാത്തവരുണ്ടാകില്ല. ഇവിടെ ഇഡ് ലി, ദോശ, ഉപ്പുമാവ് എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ഉണ്ടാകാറ്.
കാലത്ത് നേരത്തെ ഉള്ള കോഴിക്കോട് യാത്രയായാലും കോയമ്പത്തൂര്‍ യാത്രയായാലും പ്രഭാത ഭക്ഷണം സ്വാമിയുടെ കടയില്‍ നിന്നാകും. കാലത്ത് സുബ്ബലക്ഷ്മിയുടെ ഗാനം കേട്ടിരിക്കുന്ന വക്കീല്‍ സ്വാമി ക്യാഷില്‍ ഉണ്ടാകും.
നല്ലൊരു ആദിഥ്യ മര്യാദയോടെയുള്ള ചോദ്യം കേട്ടാല്‍ തന്നെ ചായ കുടിക്കാന്‍ വന്ന ആള് കൂടെ മറ്റു ഭക്ഷണങ്ങളും കൂടി കഴിക്കും’ ‘ തമിഴ്നാട്ടില്‍ ഒട്ടു മുക്കാല്‍ കമ്പനികളിലും സ്ഥാപനങ്ങളിലും എഴുതി വെച്ചിരിക്കും….. സെയ്യും തൊഴിലേ ദൈവം…… ഇതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ സ്വാമിയുടെ പെരുമാറ്റവും.
മൊബൈലും ഓണ്‍ ലൈനും ഇല്ലാത്ത കാലത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ഈ സ്വാമിയെ ഏല്‍പ്പിച്ചാല്‍ ടിക്കറ്റ് സംഘടിപ്പിച്ച് കൃത്യതയോടെ ഏല്‍പ്പിക്കുന്ന സ്വാമി.
സ്വാമിയുടെ ഭക്ഷണ രുചി അറിയാത്തവര്‍ ഈ പ്രദേശത്ത് വളരെ കുറവായിരിക്കും. റെയില്‍വേ സ്റ്റേഷന് പരിസരത്ത് പ്രായത്തെ മറന്ന് ഓടി നടന്നിരുന്ന സ്വാമി ഇനി ഓര്‍മകളില്‍……സ്വാമി ധര്‍മരാജ അയ്യര്‍ക്ക് ആദരാഞ്ജലികള്‍..
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]