തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദനം

തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദനം

തിരൂര്‍: മലപ്പുറം തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദനം. തിരൂര്‍ സ്വദേശി യാസറിനെയാണ് സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറഞ്ഞു. പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മര്‍ദ്ദിച്ചെന്നും യാസര്‍ പറയുന്നു. ഇതിനു പിന്നാലെ മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസിര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.

 

Sharing is caring!