മത്സ്യബന്ധനത്തിനിടെ പരപ്പനങ്ങാടിയിലെ മല്‍സ്യതൊഴിലാളിക്ക് സൂര്യാതപമേറ്റു

മത്സ്യബന്ധനത്തിനിടെ പരപ്പനങ്ങാടിയിലെ മല്‍സ്യതൊഴിലാളിക്ക് സൂര്യാതപമേറ്റു

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. സദ്ദാംബിച്ചിലെ അഹ്‌സന്‍ വള്ളത്തില്‍ പണിക്ക് പോയ പുത്തന്‍കടപ്പുറത്തെ കോടാലി ജില്‍ഷാദ്(25) നാണ് തൃശൂര്‍ ചേറ്റുവ പുറംകടലില്‍ വെച്ച് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ചെ പരപ്പനങ്ങാടിയില്‍ നിന്നുമാണ് പണിക്ക് പോയത്. രാവിലെ 11 മണിയോടെ ജില്‍ഷാദിന്റെ പുറം ഭാഗത്ത് ചൂട് ഏല്‍ക്കുകയും പൊള്ളുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കരയിലേക്ക് തിരിക്കുകയായിരുന്ന അല്‍മിസ്‌ക്ക് വള്ളത്തില്‍ കരക്കെത്തിച്ച് ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

 

Sharing is caring!