ലോറിയും ഗുഡ്‌സും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവ് മരിച്ചു

ലോറിയും ഗുഡ്‌സും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവ് മരിച്ചു

രാമപുരം: ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
വടക്കാങ്ങര പഴയ പള്ളിക്ക് അടുത്ത് താമസിക്കുന്ന കടുവക്കുത്ത് തങ്കയത്തില്‍ശറഫുദ്ദീന്‍ എന്ന മാനു (50)വാണ് മരിച്ചത്, വര്‍ഷങ്ങളായി കൊളക്കന്‍ എന്ന പേരിലുള്ള മിനി ഗുഡ്‌സ് ലോറിയില്‍ ഡ്രൈവറാണ് മാനു .

ദേശീയപാത രാമപുരം വലിയകുളം റോഡ് ജംഗ്ഷനു സമീപത്തുള്ള വൈറ്റ്‌ലാന്റ് ഹോട്ടലി നു സമീപത്ത്
വെച്ച് ഇന്നലെ രാവിലെ 12 മണിയോടെയാണ് അപകടം. . മാനു ഓടിച്ചിരുന്ന മിനി പിക്കപ്പ് എതിരെ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന ട്രെലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്:തങ്കയത്തില്‍ അലവി ,മാതാവ്അല്ലൂര്‍ ബിജ്ജുമ്മ ( കട്ടിലശ്ശേരി)
ഭാര്യ: സാബിറ കാളമ്പാടി.
മക്കള്‍:സഫ് വാന്‍, ഫാത്തിമസന.
സഹോദരങ്ങള്‍,, ഉമ്മര്‍, അബൂബക്കര്‍, ഫാത്തിമ, ആയിശ.
മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന്
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (തിങ്കള്‍) ഉച്ചക്ക് വടക്കാങ്ങര പഴയ ജുമൂ അത്ത്പള്ളി ഖബര്‍സ്വ സ്ഥാനില്‍ മറവ് ചെയ്യും

 

 

Sharing is caring!