കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മഞ്ചേരി : ഇരുമ്പുഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം നാലു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഓച്ചിറ ഹനീഫ് (65) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ പൂന്തുറ പള്ളി സ്ട്രീറ്റ് ബൈത്തൂന്നൂര്‍ വീട്ടില്‍ ഇസ്മായീല്‍(20), ആലപ്പുഴ സ്വദേശി വല്ലാട്ടില്‍ വീട്ടില്‍ അമ്മാര്‍(20), കാഞ്ഞിരപ്പള്ളി കല്ലപ്പുരയിടം വീട്ടില്‍ ബിലാല്‍(19), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. കൊല്ലം ഓച്ചിറയില്‍ നിന്നും മഞ്ചേരി വേട്ടേക്കോട് മര്‍ക്കസിലേക്ക് വരികയായിരുന്ന കാറും മഞ്ചേരിയില്‍ നിന്നും മലപ്പുറം ഭാഗത്തേക്ക് പാറപ്പൊടിയുമായി പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചവെങ്കിലും ഹനീഫ് വൈകീട്ട് 6 മണിയോടെ മരണപ്പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ലോറിയുടെ വീലുകള്‍ ജാം ആയതിനാല്‍ റോഡില്‍ നിന്നും മാറ്റിയിടാനായില്ല. ഇതോടെ റോഡില്‍ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. ലോറിയില്‍ ലോഡു ചെയ്തിട്ടുള്ള പാറപ്പൊടി റോഡില്‍ തട്ടിയശേഷം ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. പിന്നീട് മറ്റൊരു ലോറിയുടെയും മണ്ണുമാന്തി യന്ത്രത്തിന്റെയും സഹായത്തോടെ പാറപ്പൊടി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

Sharing is caring!