ഭീഷ്മയുടെ ചാമ്പിക്കോ വേര്‍ഷന്‍ വീഡിയോയില്‍ വൈറലായ മലപ്പുറം ഉസ്താദിന്റെ യഥാര്‍ഥ കഥ

ഭീഷ്മയുടെ ചാമ്പിക്കോ വേര്‍ഷന്‍ വീഡിയോയില്‍ വൈറലായ മലപ്പുറം ഉസ്താദിന്റെ യഥാര്‍ഥ കഥ

മലപ്പുറം: ഭീഷ്മയുടെ ചാമ്പിക്കോ വേര്‍ഷന്‍ വീഡിയോയിലൂടെ ഹിറ്റായ ഉസ്താദിനെകുറിച്ചുള്ള തെറ്റായ പലവാര്‍ത്തകളും ഇതിനോടകം പരന്നിരുന്നു. ഉസ്താദ് വണ്ടൂര്‍ മിഫ്താഹുല്‍ മദ്രസയിലുള്ളതാണെന്നും കുട്ടികളോടൊപ്പം എടുത്ത വീഡിയോ എടുത്ത ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കിയെന്നൊക്കെയാണ് പരന്നത്. എന്നാല്‍ ഈ ഉസ്താദിനെ കുറിച്ചു അന്വേഷിച്ച് വണ്ടൂരിലും സമീപ പ്രദേശങ്ങളും പല മാധ്യമ പ്രവര്‍ത്തകരും നേരിട്ടെത്തിയ അന്വേഷിച്ചിട്ടും ഇങ്ങിനെയൊരു ആളെ കുറിച്ച് വിവരം ലഭിച്ചില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഉസ്താദ് മലപ്പുറം ജില്ലക്കാരന്‍ തന്നെയാണെങ്കിലും സ്ഥലം മറ്റൊരിടത്തായിരുന്നു.
മലപ്പുറം അരിമ്പ്ര പാലത്തിങ്ങല്‍ മദ്രസയിലെ എട്ടാംക്ലാസില്‍ പഠിപ്പിക്കാന്‍ ഉസ്താദ് ഉസ്മാന്‍ ഫൈസിയാണിത്.
കുട്ടികളോടൊപ്പമുള്ള വീഡിയോ വൈറലായതിന് പിന്നാലെ ഉസ്താദിനെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നും ഉസ്താദിന്റെ പണി പോയെന്നും പറഞ്ഞു തമാശകളും ട്രോളുകളും എഫ്ബി ഇന്‍സ്റ്റാഗ്രാം വാട്ട്സപ്പ് ഫീഡുകളില്‍ നിറഞ്ഞിരുന്നത്.
മലപ്പുറം ജില്ലയിലെ തന്നെ അരിബ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ എട്ടാം ക്ലാസ്സിലെ അവസാന ദിവസം കുട്ടികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു വീഡിയോ എടുക്കാന്‍ ഉസ്താദ് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ പിന്നീട് ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥി ബിജിഎം ചേര്‍ത്ത് ഷെയര്‍ ചെയ്തു. ഈ സിനിമയിലെ രംഗത്തെ കുറിച്ചോ ആ ബിജിഎമ്മിനെ കുറിച്ചോ വലിയ ധാരണ വീഡിയോയില്‍ കാണുന്ന ഉസ്മാന്‍ ഫൈസിക്ക് ഇല്ലായിരുന്നു. കുട്ടികളുടെ രസത്തിന് കൂട്ട് നില്‍ക്കുക എന്നത് മാത്രമാണ് ഉസ്താദും കണ്ടത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം ഒരു നല്ല ഒരു തമാശ വീഡിയോ എന്ന രീതിയില്‍ ആസ്വദിച്ചു രസിച്ച ഒരു വീഡിയോ മാത്രമായിരുന്നു ഇത്. എന്നാല്‍
അധ്യാപകനെതിരെ നടപടിയെടുക്കുന്നത് പോയിട്ട് അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും ആ മഹല്ല് കമ്മറ്റിയും നാടും നാട്ടുകാരും.പുറത്താക്കിയെന്ന് പറയുന്ന ഉസ്മാന്‍ ഫൈസി ഉസ്താദ് ഇപ്പോഴും ആ മദ്രസയില്‍ പഠിപ്പിക്കുന്നുവെന്നും തൊട്ടടുത്ത പ്രദേശവാസികൂടിയായ സമീര്‍ പിലാക്കല്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട മോശമായ ട്രോളുകളില്‍ ചിലത് താഴെ ..
വല്ല പ്രകൃതി വിരുദ്ധ പീഡനമോ പോക്സോ കേസോ ആണെങ്കില്‍ മാപ്പ് കൊടുക്കാമായിരുന്നു എന്ന് ലേ മഹല്ല് കമ്മറ്റി ,
മ്മക്ക് ഇത് ഹറാമല്ലേ ..നബി ദിന പരിവാടിയിലെ ഡിജെയാണെങ്കി നോക്കാമായിരുന്നു..

 

 

Sharing is caring!