മലപ്പുറം പള്ളിക്കല്‍ ബസാറില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

മലപ്പുറം പള്ളിക്കല്‍ ബസാറില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

തേഞ്ഞിപ്പലം: പള്ളിക്കല്‍ ബസാറിനടത്ത് വളപ്പില്‍ ടൗണിനോട് ചേര്‍ന്നുള്ള വാടക കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി വെര്‍മ കോളനി തിങ്കാച്ചിയ കടിഹാര്‍ അനില്‍ സര്‍ക്കാറിന്റെ മകന്‍ നാരായണന്‍ സര്‍ക്കാര്‍ (32) ആണ് മരിച്ചത്. തേഞ്ഞിപ്പലം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം കോഴിക്കോട് പൊതു സ്മശാനത്തില്‍ സംസ്‌കരിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് പറഞ്ഞു. മാതാവ്: അഞ്ജലി സര്‍ക്കാര്‍. ഭാര്യ: ഗുഢി. ഏക മകന്‍: ആകാശ്

 

Sharing is caring!