നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാള്‍ 21കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു. സംഭവം തിരൂരില്‍

നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാള്‍ 21കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു. സംഭവം തിരൂരില്‍

മലപ്പുറം: നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാള്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ ചാവക്കാട് വട്ടേക്കാട് തിരുത്തിയില്‍ ജംഷീര്‍ (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി അനുരാജിനെ (21) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരൂര്‍ ചമ്രവട്ടം പാതയില്‍ പോലീസ്ലൈനിലെ അപകടവളവില്‍ ഡിവൈ.എസ്.പി. ഓഫീസിനു മുമ്പിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

ജംഷീര്‍ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്‌സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ഷിബിലയെ നിക്കാഹ് കഴിച്ചത്.

ജംഷീറിന്റെ സുഹൃത്തായ അനുരാജ് വിവാഹം കഴിച്ചത് തിരുനാവായയില്‍നിന്നാണ്. ആലപ്പുഴ സ്വദേശിയായ സുഹൃത്തിന്റെ ബൈക്ക് എറണാകുളത്തുനിന്ന് താത്കാലികമായി വാങ്ങി ജംഷീര് ഭാര്യയേയും കൂട്ടി ചാവക്കാട്ടെ വീട്ടിലെത്തുകയും ബന്ധുവിനെ കണ്ടശേഷം ബൈക്കില് തിരുനാവായയില്‍ സുഹൃത്തിന്റെ ഭാര്യവീട്ടിലെത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അനുരാജ് കണ്ണൂരില്‌നിന്ന് തിരുനാവായയിലെ ഭാര്യവീട്ടിലുമെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ജംഷീറും അനുരാജും തിരൂരിലേക്കു പോകുകയും അപകടത്തിലല്‍പ്പെടുകയുമായിരുന്നു. ബി.പി. അങ്ങാടി ഭാഗത്തേക്കു പോകുകയായിരുന്നു ചരക്കുലോറി.

അപകടമറിഞ്ഞയുടനെ നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്&്വംഷ; പരിക്കേറ്റവരെ തിരൂര് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജംഷീര് മരിച്ചു

Sharing is caring!