മലപ്പുറത്ത് കഞ്ചാവ് കടത്ത് കേസ്സിലെ പ്രതി പിടിയില്‍

മലപ്പുറത്ത് കഞ്ചാവ് കടത്ത് കേസ്സിലെ പ്രതി പിടിയില്‍

തിരൂര്‍: അന്തര്‍ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണിയായ കൊല്ലം ചാത്തനൂര്‍ സ്വദേശി അഭിജിത്തിനെ(23) തിരൂര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ഡിസംബറില്‍ ആലിങ്ങലില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിലെ പ്രതിയാണ്. തിരൂര്‍ ഉ്യടജ വി.വി ബെന്നിയുടെ നിര്‍ദേശ പ്രകാരം സി.ഐ ജിജോയും സംഘവുമാണ് പ്രതിയെ കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് കടത്തുന്നവഴിയാണ് കഞ്ചാവ് പിടികൂടിയത്.

 

Sharing is caring!