കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 26കാരി മരിച്ചു

കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 26കാരി മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 26കാരി മരിച്ചു. മലപ്പുറം ഒഴുകൂര്‍ നെരവത്ത് സുജീഷിന്റെ ഭാര്യ സി. വിജി (26)യാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് ജിവനക്കാരിയാണ്. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. അപകടത്തില്‍ 21ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു. നാലു മാസം മുമ്പായിരുന്നു വിജിയുടെ വിവാഹം. വിജിയുടെ ജന്‍മദിനം കൂടിയായിരുന്നു ഇന്നലെ. പിതാവ്: കുഷ്ണന്‍ കുനിയില്‍(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി). മാതാവ്: ദേവകി. സഹോദരങ്ങള്‍: ശിഖറിയ, ലിജി. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മറിഞ്ഞ ബസ് ജെസിബി ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. അപകടത്തില്‍ സമീപത്തെ വൈദ്യുതി തൂണും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

Sharing is caring!