പൊന്നാനി വാണിജ്യ തുറമുഖ നിര്‍മ്മാണത്തില്‍ മലബാര്‍ പോര്‍ട്സുമായി മുന്നോട്ടില്ലെന്ന് പി.നന്ദകുമാര്‍ എം.എല്‍.എ
പൊന്നാനി: പൊന്നാനി വാണിജ്യ തുറമുഖ നിര്‍മ്മാണത്തിനായി ആറു വര്‍ഷം മുമ്പ് കരാര്‍ നല്കിയ നിര്‍മ്മാണ കമ്പനിയായ മലബാര്‍ പോര്‍ട്സ് പ്രവൃത്തികള്‍ ഇതുവരെ ആരംഭിക്കാത്ത ഘട്ടത്തില്‍ ഈ കമ്പനിയുമായി ഇനി മുന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഉറച്ച് പി.നന്ദകുമാര്‍ എം.എല്‍.എ.അതേസമയം കഴിഞ്ഞ ബജറ്റില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിനായി പൊന്നാനിയെ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായും എം.എല്‍.എ പറഞ്ഞു. പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല തവണ സര്‍ക്കാര്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടും, പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയാതിരുന്ന മലബാര്‍ പോര്‍ട്സുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കമ്പനിയുടെ സാമ്പത്തിക സ്രോതസ് തെളിയിക്കാനും, കഴിയാത്തതിനാലാണ് നിലവിലെ കമ്പനിയെ മാറ്റി പുതിയ വാണിജ്യ തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്.2015ല്‍ നിര്‍മ്മാണം ഏറ്റെടുത്ത കമ്പനി കാലാവധിക്കകം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പദ്ധതിക്കായി 29 ഏക്കര്‍ ഭൂമി വേണമെന്ന് അക്കാലത്ത് ആവശ്യപ്പെട്ട കമ്പനിക്ക് 20 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയിരുന്നു.എന്നാല്‍ ഒന്‍പത് ഏക്കര്‍ കൂടി വിട്ടു നല്‍കണമെന്നും, കടലോരത്തെ ചാപ്പകള്‍ പൊളിച്ചുനീക്കി സ്ഥലം നല്‍കണമെന്നുമാണ് മലബാര്‍ പോര്‍ട്സിന്റെ ആവശ്യം.പ്രാഥമിക നിര്‍മ്മാണം പോലും നടത്താത്ത കമ്പനിക്ക് അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.പുതിയ തുറമുഖ നിര്‍മ്മാണ പദ്ധതിക്ക് മുന്നോടിയായി മുഖ്യമന്ത്രി, തുറമുഖ വകുപ്പ് മന്ത്രിയുമായി പി.നന്ദകുമാര്‍ എം.എല്‍.എ കൂടിക്കാഴ്ച നടത്തി.ഈ മാസം ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരുമെന്നും എം.എല്‍.എ പറഞ്ഞു
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]