മൂന്ന് മണിക്കൂറില്‍ 45പൂക്കള്‍ ഫാത്തിമ ഷിഫ്നക്ക് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്

മൂന്ന് മണിക്കൂറില്‍ 45പൂക്കള്‍ ഫാത്തിമ ഷിഫ്നക്ക് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്

തിരൂരങ്ങാടി: മൂന്ന് മണിക്കൂറില്‍ 45 പേപ്പര്‍ പൂക്കള്‍ നിര്‍മ്മിച്ച ഫാത്തിമ ഷിഫ്നക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മാളിയേക്കല്‍ ഖാലിദ്-ശഹനാസ് ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫ്ന മൂന്നിയൂര്‍ എം.എച്ച്.എസ്. സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്‍പത് എ പ്ലസും ഒരു എ യുമായി മികച്ച വിജയം നേടിയ ഷിഫ്ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പുറമെ ചിത്രരചനയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മൂന്ന് മണിക്കൂര്‍ കൊണ്ട് 45 പൂക്കള്‍ നിര്‍മ്മിച്ച് ഈ മിടുക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്.

 

Sharing is caring!