മൂന്ന് ദിവസം മുന്‍പ് കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

മൂന്ന് ദിവസം മുന്‍പ് കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

തേഞ്ഞിപ്പലം: മൂന്ന് ദിവസം മുമ്പ് കാണാതായ ആലുങ്ങല്‍ ചലാട്ടില്‍ അംഗന്‍വാടിക്ക് സമീപം പടിക്കലയില്‍ താമസിക്കുന്ന സുരേഷ് കുമാര്‍ (63) ന്റെ മൃതദേഹമാണ് വീട്ടിലെ കിണറ്റി
ല്‍ കണ്ടെത്തിയത്.
തലപ്പാറയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ സ്വന്തം വീട്ടില്‍ പോയ അവസരത്തിലാണ് സുരേഷ്‌കുമാറിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും, ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. തേഞ്ഞിപ്പലം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മെഡിക്കല്‍ കോളജിലെക്ക് മാറ്റി
ഭാര്യ – ലത, മക്കള്‍ – അശ്വിന്‍ (അക്കൗണ്ടന്റ് ചങ്കൂവെട്ടി), ശ്രീഷ്മ. മരുമകന്‍ – ധനുഷ് (കേരള പോലീസ് )

 

Sharing is caring!